കൊടിമര ജാഥക്ക് സ്വീകരണം

മാള: പി.ഡി.പി കൊടിമര ജാഥക്ക് കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 'കനൽ വഴികളിൽ പൊലിയാതെ മർദിതപക്ഷ രാഷ്ട്രീയത്തി​െൻറ കാൽ നൂറ്റാണ്ട്' എന്ന പ്രമേയത്തിൽ 13, 14 തീയതികളിൽ നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചാണ് കൊടിമര ജാഥ നടത്തിയത്. സംസ്ഥാന കൗൺസിൽ അംഗം കടലായി സലീം മൗലവി, മണ്ഡലം വൈസ് പ്രസിഡൻറ് ബഷീർ മൗലവി, മണ്ഡലം സെക്രട്ടറി ഹാഷിം വെളുത്തേരി, പി.സി.എഫ് മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ അന്നമനട, ജാഥ വൈസ് ക്യാപ്റ്റൻ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം മാള: 'ഇന്ത്യ എല്ലാവരുടേതുമാണ്' വെൽഫെയർ പാർട്ടി കാമ്പയി​െൻറ ഭാഗമായ പൊയ്യ പഞ്ചായത്ത്‌ പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.വി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വി.എസ്. ജമാൽ, പഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ.കെ. അലി, സെക്രട്ടറി ടി.കെ. മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.