ആമ്പല്ലൂര്‍: -പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി 141 വിദ്യാലയങ്ങളെ ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സ്‌കൂളിനെ കേരളത്തിലെ സമുന്നത വിദ്യാലയമാക്കുന്നതിനുള്ള മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ആചാര്യശ്രേഷ്ഠ പുരസ്‌കാരം നേടിയ പ്രധാനാധ്യാപകന്‍ കെ. രാജന് മന്ത്രി പുരസ്‌കാരം നൽകി. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്കുമാര്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍, പ്രധാനാധ്യാപകന്‍ കെ. രാജന്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍. അജിത, പി.ടി.എ പ്രസിഡൻറ് എം.ആര്‍. ഭാസ്‌കരന്‍, കെ.കെ. രാജന്‍, വി.എസ്. വേണു, എം.എ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധിച്ചു ആമ്പല്ലൂര്‍-: ജമ്മു-കശ്മീരില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള മഹിള സംഘം പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.ജി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മഹിള സംഘം പ്രസിഡൻറ് സുനന്ദ ശശി അധ്യക്ഷത വഹിച്ചു. പി.എം. നിക്‌സൻ, ഇ. ഉഷാദേവി, ജയന്തി സുരേന്ദ്രന്‍, വി.കെ. അനീഷ്, ഓമന ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.