തൃശൂർ: ആരോഗ്യ സർവകലാശാല സെനറ്റിലേക്കുള്ളതടക്കം വിദ്യാർഥി പ്രതിനിധികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. കെ.യു.എച്ച്.എസ്.സ്റ്റുഡൻറ്സ് യൂനിയൻ എക്സിക്യൂട്ടിവ് കൗൺസിൽ, സെനറ്റ്, സ്റ്റുഡൻറ് കൗൺസിൽ എന്നിവയിലേക്ക് നാമനിർദേശം സമർപ്പിച്ച എല്ലാവരും വിജയിച്ചു. ദീപു കെ.വി, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, തിരുവനന്തപുരം (ചെയർപേഴ്സൻ), പ്രിൻജോഷ് കോമത്, അക്കാദമി ഓഫ് ഫർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം (ജന. സെക്ര.), യു. അഞ്ജന സുരേഷ്, ഗവ. ഡെൻറൽ കോളജ്, തിരുവനന്തപുരം, അശ്വിൻ ജോസ്, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം (വൈസ് ചെയർപേഴ്സൻമാർ), ജ്യോതിലക്ഷ്മി വി, കോളജ് ഓഫ് നഴ്സിങ്, ഇ.എം.എസ്.എം കോഒാപറേറ്റിവ് ഹോസ്പിറ്റൽ, മലപ്പുറം (ജോ. സെക്ര.) എന്നിവരാണ് തിരെഞ്ഞടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.