തൃപ്രയാർ: കത്വ, ഉന്നാവോ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംഘ്പരിവാറിെൻറ ഉന്മൂലന രാഷ്ട്രീയത്തിനെതിരെയും നാട്ടികയിൽ പ്രതിഷേധം അലയടിച്ചു. ഞങ്ങൾ ആസിഫക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുമായി എട്ടു വയസ്സുകാരി ദേവാംഗന നയിച്ച പ്രതിഷേധ പ്രകടനത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. ദിലീപ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബില പ്രസാദ്, പി.എം. സിദ്ദീഖ് എന്നിവർ പങ്കെടുത്തു. ആസിഫയും ഉത്തർപ്രദേശിലെ ഉന്നാവോയിലെ ദലിത് പെൺകുട്ടിയും ഝാർഖണ്ഡിലെ അഫ്സാന പർവീണും വംശീയ ശത്രുതയുടെ ഇരകളെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി നാട്ടിക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് മുർശിദ് കരുവന്നൂർ, ജില്ല സമിതിയംഗം സരസ്വതി വലപ്പാട് എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി, എസ്.ഐ.ഒ നാട്ടിക ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് അസ്ലം, റഹീം, മുബാറക്, ബഷീർ സെൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.