കൊടുങ്ങല്ലൂർ: കശ്മീരി ബാലിക ആസിഫയെ പൈശാചികമായി കൊലപ്പെടുത്തിയതിനെതിരെ കൊടുങ്ങല്ലൂരിൽ ജനരോഷമിരമ്പി. കൊടുങ്ങല്ലൂർ നഗരത്തിൽ വടക്കേനടയിൽ മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. നിഷ അപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.ബി. അജിതൻ അധ്യക്ഷത വഹിച്ചു. ഇസാബിൻ അബ്ദുൽകരീം, പി.വി. സജീവ്കുമാർ, പി.എ. കുട്ടപ്പൻ, ബൽക്കീസ് ബാനു, ബാബുരാജ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ പ്രവർത്തകർ മൗനജാഥ നടത്തി. 'ആസിഫ ഇന്ത്യയുടെ കണ്ണുനീർ' എന്ന അടിക്കുറിപ്പോടെ വടക്കേനടയിൽ ആസിഫയുടെ ഫോേട്ടാക്ക് മുന്നിൽ മെഴുകുതിരി തെളിച്ചു. കൊടുങ്ങല്ലൂർ േബ്ലാക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിന് ഭാരവാഹികളായ പി.എച്ച്. നിയാസ്, ബിബിൻ പി. ദാസ്, മൃദുല ഗിരീഷ് എന്നിവർ നേതൃത്വം നൽകി. എ.െഎ.വൈ.എഫ് പ്രവർത്തകൾ നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. വെൽെഫയർ പാർട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ 'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന തലക്കെട്ടിൽ സംഘ്പരിവാറിെൻറ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ കാരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രസിഡൻറ് റഫീഖ് കാതിക്കോട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഇ.എസ്. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. േബ്ലാക്ക് അംഗം സഇൗദ സുലൈമാൻ, എ.കെ. അലിക്കുഞ്ഞി, അനസ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് എസ്.എൻ പുരം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടത്തി പ്രതിഷേധ ജ്വാല തെളിച്ചു. 'ആസിഫ ബാനു, മുസ്ലിം വിരുദ്ധ വംശഹത്യയുടെ രക്തസാക്ഷി' കുറ്റവാളികൾക്കെതിരെ നിയമ നടപടിയെടുക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവർത്തകർ കൊടുങ്ങല്ലൂർ ടൗണിൽ പ്രകടനം നടത്തി. പ്രതിഷേധ സംഗമം സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബു കാതിയാളം ഉദ്ഘാടനം ചെയ്തു. അനസ് നദ്‌വി, മഹറൂഫ് ലതീഫ്, നൗഷാദ് കാതിയാളം, അഷ്ഫാഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. കാതിയാളം: 'ജസ്റ്റിസ് ഫോർ ആസിഫ' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ, ജി.ഐ.ഒ കാതിയാളം യൂനിറ്റിെൻറ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബു കാതിയാളം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം നഈമുദ്ദീൻ അധ്യക്ഷത വഹിച്ചു. സബിത, ഷഹീം കാതിയാളം, മുഹമ്മദ് ജലാൽ, നബീല, നൂഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.