വലപ്പാട്: പനച്ചിച്ചുവടിലെ ശീതീകരിച്ച അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് വലപ്പാട് ഗ്രാമപഞ്ചായത്ത് പണി പൂർത്തീകരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ ശീതീകരിക്കുകയും ജലശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തുകയും കുട്ടികൾക്ക് കസേരകളും മേശകളും കളിയുപകരണങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. പി.ആർ. താരാനാഥൻ ഉപഹാരം നൽകി. വാർഡ് മെമ്പർ പി.എസ്. ഷജിത്ത്, ബീന അജയഘോഷ്, കെ.എം. അബ്‌ദുൽമജീദ്, ജയഭാരതി ഭാസ്‌കരൻ, ജോ. ബി.ഡി.ഒ അമ്മുക്കുട്ടി, സി.ഡി.പി.ഒ പി.എസ്. സുഷമ, പി.ബി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. വിഷുച്ചന്തകൾ തുറന്നു തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിലും വലപ്പാട് ഗ്രാമപഞ്ചായത്തിലും കൃഷിഭവൻ, കുടുംബശ്രീ എന്നിവ സംയുക്തമായി വിഷുച്ചന്തകൾ സംഘടിപ്പിച്ചു. നാട്ടിക പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പ്രദീപ്, പി.എം. സിദ്ദീഖ്, അംഗങ്ങളായ വി.ആർ. പ്രമീള, വി.എം. സതീശൻ, സി.ജി. അജിത്കുമാർ, ടി.സി. ഉണ്ണികൃഷ്ണൻ, കൃഷി ഓഫിസർ കെ.ആർ. പ്രീത, കൃഷി അസി. ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, അസി. സെക്രട്ടറി സെറീന, കുടുംബശ്രീ ചെയർപേഴ്സൻ ഹേമ പ്രേമൻ, രമ്യ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ ചന്തപ്പടിയിൽ പഞ്ചായത്തംഗം തുളസി സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ മല്ലിക ദേവൻ അധ്യക്ഷത വഹിച്ചു. ഷൈലജ, ആശ, ഷീജ, സീന, വിനീത, സജിത, ലത, സുരേഖ എന്നിവർ സംസാരിച്ചു. നാട്ടിക സൂപ്പർ വോളീ ടീം ജേതാക്കൾ തൃപ്രയാർ: നാട്ടിക വിൻഷുവർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഡാർ വോളി ലീഗിൽ ടീം ഡ്യൂഡിനെ പരാജയപ്പെടുത്തി നാട്ടിക സൂപ്പർ വോളീ ടീം ജേതാക്കളായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു ട്രോഫി സമ്മാനിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.എസ്. ആനന്ദൻ, കെ.ആർ. രാനിഷ്, കെ.എം. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.