ബീച്ച്​ ഫെസ്​റ്റ് തുടങ്ങി

അഴീക്കോട്: മുനക്കൽ മുസ്‌രിസ് ബീച്ചിൽ നടക്കുന്ന ബീച്ച് ഫെസ്റ്റ് ടൂറിസം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക കൂട്ടായ്മകൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ട് ഉപയോഗിച്ച് സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഗീതഗോപി, വി.ആർ. സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറുമാരായ പ്രസാദിനി മോഹനൻ, എ.പി. ആദർശ്, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, പി.എം. അബ്ദുല്ല, പി.എ. കരുണാകരൻ, അംബിക ശിവപ്രിയൻ, വി.ജി. കുഞ്ഞിക്കുട്ടൻ, പി.കെ. ചന്ദ്രശേഖരൻ, കെ.എസ്. സതീഷ്കുമാർ, സി.എ. നസീർ, ഒ.എ. സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.