ഏങ്ങണ്ടിയൂർ:- കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വിവിധയിടങ്ങളിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക്കുകളിൽ ശുദ്ധജലമെത്തിക്കാത്തതിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ . ചേറ്റുവ പതിനാറാം വാർഡ് ചിപ്ലിമാട് പ്രദേശത്ത് സ്ഥാപിച്ച ശുദ്ധജല കിയോസ്ക്കിൽ പുഷ്പചക്രം സമർപ്പിച്ചായിരുന്നു പ്രതിഷേധം. ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. എ.ബി. ബൈജു അധ്യക്ഷത വഹിച്ചു. സുമയ്യ സിദ്ദി, ഒ.കെ. പ്രൈസൺ, ബീന സിങ് പണ്ടാരത്തിൽ എന്നിവർ സംസാരിച്ചു. വിഷുച്ചന്ത തുറന്നു വാടാനപ്പള്ളി: പഞ്ചായത്തിെൻറയും കുടുംബശ്രീ സി.ഡി.എസിെൻറയും നേതൃത്വത്തില്‍ വിഷുച്ചന്ത തുറന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കാഞ്ചന രാജു, റീന പ്രദീപ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ വൈസ് ചെയര്‍പേഴ്സൻ പ്രമീള ബൈജു നന്ദി പറഞ്ഞു. അതിർത്തി കടന്നെത്തുന്ന പാലിൽ മാരക വിഷാംശം -മന്ത്രി കെ. രാജു; പരിശോധിക്കാൻ വേണ്ടത്ര സംവിധാനമില്ല അന്തിക്കാട്: അതിർത്തി കടന്ന് വരുന്ന പാൽ മാരക വിഷാംശവും മായവും കലർന്നതാണെന്നും ഇത് പരിശോധിക്കാൻ വേണ്ടത്ര സംവിധാനം കേരളത്തിെൻറ അതിർത്തികളിലില്ലെന്നും മന്ത്രി കെ. രാജു. ചാഴൂർ ഗ്രാമപഞ്ചായത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതി സമർപ്പണവും ഗുണേഭോക്തൃ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. കേരളത്തിൽ പാലിന് നല്ല ഡിമാൻറാണ്. ഇത് മുതലെടുത്താണ് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് മായം കലർന്ന പാൽ വരുന്നത്. കഴിഞ്ഞ ഏഴിന് പാലക്കാട് മീനാക്ഷിപുരത്തെ ചെക്പോസ്റ്റിൽ എത്തിയ ആറ് ടാങ്കർ ലോറികളിൽ മാരക വിഷാശം കലർന്ന പാലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേരളത്തിൽ പാലിെൻറ ഉൽപാദനം അടുത്ത ഡിസംബറോടെ സ്വയം പര്യാപ്തതയിലെത്തുമെന്നും -മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് ഈ വർഷം മുതൽ പത്ത് ഗ്രാമപഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. കേരളത്തിൽ കന്നുകാലികളുടെ എണ്ണം കുറയുകയാണ്. ഇന്ത്യയിലെയും കേരളത്തിലെയും കർഷകർ നിരാശയിലാണെന്നും മന്ത്രി പറഞ്ഞു. ഗീതാഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് പ്ലാനിങ് ഓഫിസർ ജോസ് ഇമ്മാനുവൽ പദ്ധതി വിശദീകരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി, എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ ചെയർമാൻ പി.എ. ബാലൻ, ജില്ല പഞ്ചായത്തംഗം ഷീല വിജയകുമാർ എന്നിവർ സംസാരിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് വി.ആർ. ബിജു സ്വാഗതവും ക്ഷീരവികസന ഓഫിസർ ടി. നന്ദിനി നന്ദിയും പറഞ്ഞു. ക്ഷീര വികസന സെമിനാറിൽ ശാലിനി ഗോപിനാഥ് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.