കുന്നംകുളം: നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം നഗരസഭ ഒാഫിസ് വളപ്പിൽ കിടന്ന് ചീഞ്ഞ് നാറുന്നു. കുറുക്കൻപാറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളാനുള്ള മാലിന്യമാണ് ഓഫിസിനോട് ചേർന്നുള്ള പഴയ പാർക്കിൽ കെട്ടിക്കിടക്കുന്നത്. ട്രഞ്ചിങ് ഗ്രൗണ്ടിൽ ജൈവവള നിർമാണം നടക്കുന്നതിനാൽ മാലിന്യം തള്ളാൻ കഴിയില്ല. എന്നിരുന്നാലും നഗരസഭയുടെ അധീനതയിൽ നിരവധി സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ഓഫിസ് വളപ്പിൽ മാലിന്യ തള്ളിയിരിക്കുന്നത്. മാലിന്യ സംസ്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള പ്രചാരണത്തിനായി ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുത്ത നഗരസഭയിലാണ് ഇൗ സ്ഥിതി. മാലിന്യം നീക്കം ചെയ്യാൻ നഗരസഭ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഗരത്തിലെ കാനകളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ദുർഗന്ധം വമിച്ച് വഴിയാത്രക്കാരും കച്ചവടക്കാരും ഏറെ ദുരിതത്തിലാണ്. പലപ്പോഴും നടപ്പാതയിലൂടെ മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ്. ബൈജു റോഡിലെ ഓടയിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. വടക്കാഞ്ചേരി റോഡിലുള്ള തോട് വൃത്തിയാക്കിയാലേ മലിനജലം ഒഴുക്കിവിടാനാകൂ. അതിനുള്ള അടിയന്തര സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.