പെരുമ്പിലാവ്: കൊരട്ടിക്കരയിൽ മൂന്ന് . ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കരയിൽ വെള്ളിയാഴ്ചയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. കൊരട്ടിക്കര മുസ്ലിം പള്ളിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കെണ്ടയ്നർ ലോറിയിലാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒന്നിന് പിറകെ ഒന്നായി മൂന്ന് വാഹനങ്ങൾ ഇടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പലർക്കും നിസ്സാര പരിക്കാണ്. വാഹനങ്ങളുടെ അമിതവേഗവും ചാറ്റൽ മഴയുമാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.