ദേശീയ ചലച്ചിത്ര പുരകസ്കാരം ഗന്ധർവൻ പാടിയത് പ്രേം ദാസി​െൻറ വരികൾ

ചാവക്കാട്: ഗാനഗന്ധർവൻ യേശുദാസിന് മികച്ച ഗായകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത് ഗുരുവായൂരി​െൻറ സ്വന്തം കവി പ്രേം ദാസി​െൻറ ആദ്യ ചലച്ചിത്രഗാന രചനക്ക്. പി.ടി. കുഞ്ഞുമുഹമ്മദി​െൻറ വിശ്വാസ പൂർവം മൻസൂറിൽ രമേഷ് നാരായണൻ ഈണം നൽകിയ 'പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്‌തൊഴിഞ്ഞ മേഘം മാനം തേടുമോ'എന്ന ഗാനം രചിച്ചത് പ്രേംദാസാണ്. സിനിമക്ക് വേണ്ടി ആദ്യമായിട്ടാണെങ്കിലും പ്രേം ഗുരുവായൂർ എന്ന പ്രേം ദാസ് ഗുരൂവായൂർ കാസറ്റുകൾക്കും ആൽബങ്ങൾക്കുമായി രണ്ടായിരത്തോളം ഭക്തി ഗാനങ്ങളും പ്രണയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടെഴുത്ത് തുടങ്ങിയ പ്രേമദാസ് നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂന്തോട്ട പരിപാലന ജോലിയിലേർപ്പെട്ടു. പാട്ടെഴുത്തിന് പുറമെയുള്ള പ്രധാന വരുമാന മാർഗം പൂന്തോട്ട പരിപാലനമാണ്. ഇൗ പാട്ടെഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞത് സുഹൃത്തും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദാണ്. ത​െൻറ പുതിയ പടത്തിലേക്ക് പാട്ടെഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നാല് ദിവസം കൊണ്ടത് എഴുതി നൽകുകയും ചെയ്തു. മൻസൂർ എന്ന കഥാപാത്രത്തി​െൻറ മനസ്സ് കണ്ട് എഴുതിയാൽ തനിക്ക് അവാർഡ് ലഭിക്കുമെന്ന് പറഞ്ഞാണ് പി.ടി എഴുതാൻ പ്രോത്സാഹിപ്പിച്ചതെന്ന് പ്രേംദാസ് പറഞ്ഞു. ഗാനരചനക്ക് അവാർഡൊന്നും കിട്ടിയില്ലെങ്കിലും യേശുദാസ് എന്ന മാഹാ ഗായകൻ ത​െൻറ വരികൾ ആലപിച്ചല്ലോയെന്നും അതിന് അദ്ദേഹത്തിന് അവാർഡ് ലഭിച്ചല്ലോ എന്നത് തനിക്ക് ലഭിക്കുന്ന അവാർഡിനേക്കാൾ മഹത്തരമാണെന്ന് പ്രേംദാസ് പറഞ്ഞു. ആദ്യം പാടി പോയ ശേഷം ഗാനത്തി​െൻറ പരിപൂർണതയിൽ തൃപ്തി തോന്നാത്തതിനാൽ യേശുദാസ് നാല് പ്രാവശ്യം പാടിയാണ് റെേക്കാഡിങ് ചെയ്തതെന്ന് സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേം ദാസി​െൻറ വരികളെപ്പറ്റി ചലച്ചിത്ര ഗാനനിരൂപകൻ രവിമേനേൻ നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഗുരുവായൂരിലാണ് പ്രേംദാസി​െൻറ ജോലിയെങ്കിലും ചാവക്കാട് വാടക വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.