തൃശൂർ: കേരള സ്കൂൾ കലോത്സവത്തിലും സംസ്ഥാന സ്കൂൾ കായികമേളയിലും മികച്ച റിപ്പോർട്ടിങ്ങിനും ഫോേട്ടാഗ്രാഫിക്കും അവതരണത്തിനും മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. കലോത്സവത്തിനുള്ള സമ്മാനത്തുക ഈ വര്‍ഷം മുതല്‍ കായികോത്സവ അവാര്‍ഡിനും ഏര്‍പ്പെടുത്തിയതായി പരിപാടി ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 58ാമത് കേരള സ്‌കൂള്‍ കലോത്സവ പുരസ്കാരം 'മാധ്യമം' ഏറ്റുവാങ്ങി. മികച്ച കലോത്സവ പതിപ്പായി തിരഞ്ഞെടുത്ത മാധ്യമം 'ഇലഞ്ഞിപ്പൂ'വിനുള്ള പുരസ്കാരം വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിൽ നിന്നും ചീഫ് ഒാഫ് ന്യൂസ് ബ്യൂറോ കെ. പരമേശ്വരൻ ഏറ്റുവാങ്ങി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവൺ റിപ്പോർട്ടർ കെ. ദീപക്കും പുരസ്കാരം ഏറ്റുവാങ്ങി. കലോത്സവ ഊട്ടുപുരയുടെ നെടുനായകത്വം വഹിച്ച പഴയിടം മോഹനന്‍ നമ്പൂതിരിക്ക് 'പാചക ശ്രേഷ്ഠ' പുരസ്‌കാരം സമ്മാനിച്ചു. മന്ത്രി രവീന്ദ്രനാഥ് പൊന്നാട ചാര്‍ത്തി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രശസ്തി പത്രം കൈമാറി. കെ.വി. അബ്ദുൽ ഖാദര്‍ എം.എൽ.എ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. കെ. മാധവന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സ്വാഗതവും അഡീഷനല്‍ ഡി.പി.ഐ ജിമ്മി കെ. ജോസ് നന്ദിയും പറഞ്ഞു. വാരിക്കോരി മാർക്ക് െകാടുക്കുന്നുെവന്ന വാര്‍ത്ത അടിസ്ഥാന രഹിതം -ഡി.പി.െഎ തൃശൂർ: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പരിശോധനയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചുവെന്ന പത്രവാർത്ത അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. തൃശൂരില്‍ സംസ്ഥാന കലോത്സവ, കായിക മാധ്യമ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യം തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഏര്‍പ്പെടുത്തിക്കൊണ്ട് തീര്‍ത്തും ശിശുസൗഹൃദവും ഉദാരവുമായാണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. 25 ശതമാനം ചോദ്യങ്ങൾക്കാണ് തിരഞ്ഞെടുപ്പ് സാധ്യത അനുവദിച്ചത്. അതുകൊണ്ടുതന്നെ മൂല്യനിര്‍ണയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ബന്ധപ്പെട്ട എല്ലാ യോഗത്തിലും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.