ഗുരുവായൂർ: ആസിഫ ബാനുവിന് നീതി നിഷേധിക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ കോൺഗ്രസ്- -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അർധരാത്രി മെഴുകുതിരി തെളിച്ചു. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഇന്ത്യ ഗേറ്റിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മെഴുകുതിരികൾ തെളിച്ചത്. നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.പി. ഉദയൻ, ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറിമാരായ കെ.വി. സത്താർ, കെ.എം. ഷിഹാബ്, നേതാക്കളായ നിഖിൽ ജി. കൃഷ്ണൻ, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, സി.എസ്. സൂരജ്, എ.കെ. ഷൈമിൽ, വി.എസ്. നവനീത് എന്നിവർ നേതൃത്വം നൽകി. പെരുമ്പിലാവ്: കാശ്മീരിലെ കത്വയിൽ പൈശാചിക കൊലപാതകത്തിനിരയായ ആസിഫ ബാനു, ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടി തുടങ്ങി രാജ്യത്തെ മതന്യൂനപക്ഷ, ആദിവാസി, ദലിതുകൾക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. വെൽെഫയർ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സുഭദ്ര വണ്ടൂർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുലൈഖ അബ്ദുൽ അസീസ്, കെ.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നിഹാസ് വടുതല, ട്രഷറർ സി.എ. കമാലുദ്ദീൻ, അസി. സെക്രട്ടറി ഷമീറ നാസർ, ഷെബീർ അഹ്സൻ, എം.എ. കമറുദ്ദീൻ, അഷ്റഫ് മങ്ങാട്, എം.എസ്. സൗമ്യ, ഹിഷാം താലിബ് എന്നിവർ നേതൃത്വം നൽകി. പെരുമ്പിലാവ്: എസ്.എസ്.എഫ് പെരുമ്പിലാവ് സെക്ടറിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഷറീഫ് നിസാമി, ഇർഷാദ് ഒറ്റപ്പിലാവ്, ഷാമിർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. കുന്നംകുളത്തും എസ്.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പിലാവ്: അൻസാർ ട്രെയ്നിങ് കോളജ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും മെഴുകുതിരി കൊളുത്തി അനുശോചനം രേഖപ്പെടുത്തി. കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ 'ഇനി ഒരു ആസിഫ ഉണ്ടാകാതിരിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി മരത്തംകോട് ബസ് സ്റ്റോപ്പിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് ശ്രീരാഗ് കൊട്ടാരപ്പാട്ട് അധ്യക്ഷത വഹിച്ചു. എ.എം. നിധീഷ് സ്വാഗതവും ജിഷ അനിൽ നന്ദിയും പറഞ്ഞു. സി.കെ. ജോൺ, വർഗീസ് ചൊവ്വന്നൂർ, പി.കെ. ശശി, കെ.ബി. ലതീഷ്, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.എസ്. സുജിത്ത്, എം.പി. സിജോ, വരുൺ പ്രിൻസ്, ലിേൻറാ സി. രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.