'പാട്ടബാക്കി' പരിശീലന ക്യാമ്പ് തുടങ്ങി

വടക്കേക്കാട്: കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് മേയ് ഒന്നിന് അവതരിപ്പിക്കുന്ന 'പാട്ടബാക്കി' നാടകത്തി​െൻറ പരിശീലന ക്യാമ്പ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം കുരഞ്ഞിയൂർ ബ്രാഞ്ച് സെക്രട്ടറി വിബീഷ്, അക്തർ അഹമ്മദ്, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഥികൻ കൃഷ്ണൻകുട്ടിയെ ഞമനേങ്ങാട് തിയറ്റർ വില്ലേജ് ചെയർമാൻ ആത്രപ്പുള്ളി നാരായണൻ ആദരിച്ചു. 80 വർഷം മുമ്പ് കെ. ദാമോദരൻ രചിച്ച് കുട്ടാടൻ പാടത്ത് മലബാർ കർഷക സമ്മേളനത്തിൽ ആദ്യമായി അവതരിപ്പിച്ച 'പാട്ടബാക്കി' കരിവള്ളൂർ മുരളിയാണ് പുനരാവിഷ്കരിച്ചത്. പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്ന നാടകം ഞമനേങ്ങാട് തിയറ്റർ വില്ലേജാണ് അരങ്ങിലെത്തിക്കുന്നത്. പഞ്ചവടി എ.കെ.ജി സാംസ്കാരിക കേന്ദ്രമാണ് സംഘാടകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.