ഗുരുവായൂര്‍: നഗര വികസനത്തിനുള്ള അമൃത് പദ്ധതിയില്‍ കോട്ടപ്പടിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിെൻറയും കുട്ടികളുടെ പാര്ക്കിെൻറയും നിര്‍മാണം തുടങ്ങി. കെ.വി. അബ്ദുൽ ഖാദർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിഴക്കെനടയിലെ റെയില്‍വേ മേല്‍പാലം നിര്‍മാണം വേഗത്തിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കരുവന്നൂര്‍ കുടിവെള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. 1.58 കോടി രൂപ ചെലവിലാണ് പാര്‍ക്കും സ്റ്റേഡിയവും നിര്‍മിക്കുന്നത്. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷ എം. രതി, കൗണ്‍സിലര്‍ ടി.ടി. ശിവദാസന്‍, അസി. എന്‍ജിനീയര്‍ പി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. പൂക്കോട് ഗ്രൗണ്ടില്‍ അംഗന്‍വാടിക്ക് സമീപമാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഗ്രൗണ്ടിെൻറ കിഴക്കുഭാഗത്താണ് സ്റ്റേഡിയം. സ്റ്റേഡിയത്തിലും പാര്‍ക്കിലും ഒരുക്കുന്ന സൗകര്യങ്ങള്‍: സിന്തറ്റിക് ബാഡ്മിൻറണ്‍ കോര്‍ട്ടും ബാസ്‌ക്കറ്റ് ബാള്‍ കോര്‍ട്ടും (33.6 ലക്ഷം), വ്യായാമ ഉപകരണങ്ങള്‍ (രണ്ട് ലക്ഷം), ഇന്‍ഫര്‍മേഷന്‍ സെൻറര്‍ ആന്‍ഡ് കോഫീ ഷോപ്പ് (12 ലക്ഷം), സാംസ്‌കാരിക നിലയത്തിന് മുകളില്‍ കായിക പരിശീലന കേന്ദ്രം (13 ലക്ഷം), ജോഗിങ് ട്രാക്ക് (അഞ്ച് ലക്ഷം), സിന്തറ്റിക് വോളിബാൾ കോര്‍ട്ട് (9.5 ലക്ഷം), കുട്ടികള്‍ക്ക് പുല്ല് വിരിച്ച കളിസ്ഥലം (എട്ട് ലക്ഷം), ശുചിമുറി ബ്ലോക്ക് (6.5 ലക്ഷം), കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍ (14 ലക്ഷം), ഹൈമാസ്റ്റ് ലൈറ്റ്, മറ്റ് ലൈറ്റുകള്‍ (11 ലക്ഷം). തൈക്കാട് മേഖലയിലെ കുട്ടികളുടെ പാര്‍ക്കിെൻറ നിര്‍മാണം ശനിയാഴ്ച രാവിലെ 9.30ന് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ബഹിഷ്‌കരിച്ചു; പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന് ബി.ജെ.പി ഗുരുവായൂര്‍: സി.എന്‍. ജയദേവന്‍ എം.പിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ കൗണ്‍സിലര്‍മാര്‍ പാര്‍ക്കുകളുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. സ്ഥിരം സമിതി അധ്യക്ഷയടക്കം അഞ്ച് സി.പി.ഐ കൗണ്‍സിലര്‍മാരും ചടങ്ങിൽനിന്ന് വിട്ടുനിന്നു. നേരത്തേ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായി ജയദേവന്‍ ആരോപിച്ചിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാറിനെ പരാമർശിക്കാത്തത് പ്രധാനമന്ത്രിയെ അവഹേളിക്കലാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അനിൽ മഞ്ചറമ്പത്ത്, കെ.ആർ. ചന്ദ്രൻ, സുമേഷ് തേർളി, ബാലൻ തിരുവെങ്കിടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.