കുരിയച്ചിറ: കേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി കേരളത്തിൽ ഫലപ്രദമാകില്ലെന്നും അതുകൊണ്ടാണ് പലതും പൂട്ടി പോയതെന്നും പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ പറഞ്ഞു. കുരിയച്ചിറയിൽ കോർപറേഷൻ സ്ഥാപിക്കുന്ന നഗര മാലിന്യ സംസ്കരണ പ്ലാൻറിനെതിരേ നാട്ടുകാരുടെ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം.ജോയ്, പോൾ കൊച്ചു വീട്ടിൽ, ഗ്ലീറ്റസ് മരോട്ടിക്കാടൻ, കൗൺസിലർമാരായ ഷോമി ഫ്രാൻസിസ്, ജേക്കബ് പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.