കാനയിൽ കാൽ കുടുങ്ങി അധ്യാപിക വലഞ്ഞു

തൃശൂർ: കാനയിലെ കമ്പിക്കുള്ളിൽ കാൽ കുടുങ്ങി അധ്യാപിക വിഷമവൃത്തത്തിലായത് കാൽ മണിക്കൂർ. ഒടുവിൽ അഗ്നിശമനസേനയാണ് രക്ഷക്കെത്തിയത്. തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിൽ ഹയർ സെക്കൻഡറി മൂല്യ നിർണയത്തിനെത്തിയ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ അധ്യാപിക ജിഷയുടെ കാലാണ് കാനയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് മൂല്യ നിർണയം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങി നടന്നുപോകവെയാണ് കാൽ തെറ്റി കാനയുടെ മുകളിലെ കമ്പിക്കിടയിൽപെട്ടത്. 15 മിനിറ്റോളം ശ്രമം നടത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമന സേന കുരുക്കഴിച്ചു. ചെറിയ വേദനയൊഴിച്ചാൽ കാര്യമായ പരിക്കൊന്നും ഇല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.