തൃശൂർ: പരിസ്ഥിതി സംഘടനയായ ഒായിസ്ക ഇൻറർനാഷനൽ വിഷു ആഘോഷത്തിെൻറ ഭാഗമായി കണിവെള്ളരിയും കണിക്കൊന്നയും പ്ലാവിൻ തൈകളും വിതരണം ചെയ്തു. ജയരാജ് വാര്യരും നൃത്ത സംവിധായക പ്രസന്ന മാസ്റ്ററും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിഷുവിനെക്കുറിച്ച് ഭാനുമതിയമ്മ വിശദീകരിച്ചു. വിഷുക്കട്ട വിതരണം ചെയ്തു. ഒായിസ്ക പ്രസിഡൻറ് ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായിരുന്നു. ഒായിസ്ക സെക്രട്ടറി സുരേഷ് വാര്യർ, ഡോ. സുഷമ, സോണി പീറ്റർ, ഇ.സത്യഭാമ, ഡോ. ഒ.എൽ. പയസ്, ഷിംഷ്സി. റാേഫൽ, സജീവ് റഹിമാൻ എന്നിവർ സംസാരിച്ചു. ബാലഭവനിൽ വിഷു ആഘോഷം തൃശൂർ: ജവഹർ ബാലഭവനിൽ വിഷു ആഘോഷിച്ചു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മിഠായി വിതരണം ചെയ്തും മന്ത്രി വി.എസ്. സുനിൽ കുമാർ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പെങ്കടുത്തു. മന്ത്രിയുെട സാന്നിധ്യത്തിൽ കുട്ടികൾ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ബാലഭവനിൽ വളപ്പിൽ 'തിരി നന' രീതിയിൽ ആരംഭിക്കുന്ന കാർഷിക സംരംഭത്തിന് മന്ത്രി തുടക്കം കുറിച്ചു. തൃശൂർ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ. ലത, ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടി, ഭരണസമിതി അംഗങ്ങളായ വി.മുരളി, േജാസഫ് മാളിയേക്കൽ, ശാന്ത അപ്പു, നാരായണൻ കോലഴി, ജോൺ ഡാനിയേൽ, ഷീബ പോൾസൺ, പ്രിൻസിപ്പൽ ഇ. നാരായണി എന്നിവർ പെങ്കടുത്തു. ഡോ. കെ.സി. പണിക്കർക്ക് പുരസ്കാരം നൽകി തൃശൂർ: റിട്ട. വെറ്ററിനറി ഒാഫിസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ആജീവനാന്ത വിശിഷ്ട സേവന പുരസ്കാരം ആന ചികിത്സ വിദഗ്ധൻ ഡോ. കെ.സി. പണിക്കർക്ക് ഡോ. പനമ്പിള്ളി വിജയൻ സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. കെ. ഗിരീശൻ അധ്യക്ഷത വഹിച്ചു. ഡോ. മേനോൻ രവി, ഡോ. ജെ. എബ്രഹാം, ഡോ. എം. ഗംഗാധരൻ നായർ, ഡോ. കെ.ഡി. പോൾ, സെക്രട്ടറി ഡോ. കെ.എസ്. തിലകൻ, ട്രഷറർ ഡോ. പി.സി. ദേവസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.