പുഴക്കൽ പ്രഥമ സൗരോർജ ബ്ലോക്ക്​ ആവുന്നു

മുതുവറ: പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗൻവാടി കെട്ടിടങ്ങളില്‍ സൗരോര്‍ജ വൈദ്യുതീകരണത്തിന് അനില്‍ അക്കര എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗൻവാടി കെട്ടിടങ്ങളില്‍ സമ്പൂര്‍ണ സൗരോര്‍ജ വൈദ്യുതീകരണം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അജിത കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.വി. കുര്യാക്കോസ്, രഞ്ജു വാസുദേവന്‍, ടി. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ഗണേഷ്, ശിശുക്ഷേമ വികസന ഓഫിസര്‍ മിനി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അനര്‍ട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും അനുബന്ധ കെട്ടിടങ്ങളിലും സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് വികസന പദ്ധതിയില്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കെട്ടിടങ്ങളിലും സൗരോർജ വൈദ്യുതീകരണം നടത്തുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.