'വെളിച്ചം 2018' ഇന്നും നാളെയും

തൃശൂർ: ഡോ. റാണി മേനോൻസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഗ്ലോക്കോമ വീക്കി​െൻറ ഭാഗമായി ഇന്നും നാളെയും സൗജന്യ കണ്ണ് പരിശോധനയും ശസ്ത്രക്രിയ ക്യാമ്പും മ്യൂസിക് ഈവൻറും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശോഭാസിറ്റി ക്ലബ് ഹൗസിൽ 14ന് സിദ്ധാർഥ് മേനോൻ പങ്കെടുക്കുന്ന സംഗീതവിരുന്നും 15ന് എം.ജി ശ്രീകുമാർ പങ്കെടുക്കുന്ന സംഗീത വിരുന്നും നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ശസ്ത്രക്രിയക്കാവശ്യമായ തുക ഗഡുക്കളായി അടക്കാനുള്ള സൗകര്യമുണ്ട്. പ്രവേശനം സൗജന്യം. ആശുപത്രി ഭാരവാഹികളായ കൃഷ്ണമേനോൻ, ഷിബിൻ ബേബി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. തിരുത്തിപ്പറമ്പ് സ​െൻറ് ജോസഫ് പള്ളി തിരുനാൾ തൃശൂർ: വടക്കാഞ്ചേരി തിരുത്തിപ്പറമ്പ് സെൻ്റ് ജോസഫ് പള്ളിയിലെ തിരുനാൾ മഹോൽസവം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്നലെ വൈകീട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വടക്കാഞ്ചേരി സി.ഐ പി.എസ്. സുരേഷ് നിർവഹിച്ചു. മുഖ്യതിരുനാൾ ആഘോഷം ശനിയാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 6.15ന് വികാരി ഫാ. പ്രിൻസ് പിണ്ടിയാ​െൻറ കാർമികത്വത്തിൽ വിശുദ്ധബലി, ലദീഞ്ഞ് എന്നിവ നടക്കും. 16ന് മരിച്ചവർക്ക് വേണ്ടി ദിവ്യബലിയും തുടർന്ന് പൂർവികരുടെ സെമിത്തേരിയിൽ പൊതുഒപ്പീസും നടക്കും. വികാരി ഫാ. പ്രിൻസ് പിണ്ടിയാൻ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോസഫ് കണ്ണനായ്ക്കൽ, ട്രസ്റ്റി ഫ്രാൻസിസ് കൊള്ളന്നൂർ, പബ്ലിസിറ്റി കൺവീനർ പ്രിൻസ് വാഴപ്പിള്ളി, ജോ. കൺവീനർ ബിജു പുത്തനങ്ങാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അമൃതാനന്ദമയി തൃശൂരിൽ തൃശൂർ: അമൃതാനന്ദമയി 20, 21 തീയതികളിൽ തൃശൂർ അയ്യന്തോളിൽ പഞ്ചിക്കലിലെ ബ്രഹ്മസ്ഥാന ക്ഷേത്രത്തി​െൻറ13ാം വാർഷിക മഹോത്സവത്തിന് മുഖ്യകാർമികത്വം വഹിക്കാനെത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 11ന് അനുഗ്രഹപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ബ്രഹ്മചാരി ജയശങ്കർ, ചന്ദ്രമോഹൻ, കെ.വി. സദാനന്ദൻ, എൻ.ഡി. ഡിവീജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.