യോഗത്തിൽ തീരുമാനമായില്ല; ഒാ​േട്ടാ പാർക്കിങ്​ തർക്കം മുറുകുന്നു

പാവറട്ടി: സ​െൻററിലെ ഒാേട്ടാ പാർക്കിങ് മാറ്റവുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല. പൊലീസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ വ്യാപാരികൾ തയാറാകാതിരുന്നതാണ് ചർച്ച വഴിമുട്ടാൻ കാരണം. ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ നാല് മാസത്തിനുള്ളിൽ പൊളിച്ച് ഒാേട്ടാ സ്റ്റാൻഡ് ഇവിടേക്ക് മാറ്റും. അതുവരെ ഒാേട്ടാ സ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ നിലനിർത്തും. വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ വരയിട്ട് ആവശ്യത്തിന് സ്ഥലം ഒഴിച്ചിടുമെന്നും പൊലീസും പഞ്ചായത്തും നിർദേശിച്ചു. എന്നാൽ, അംഗീകരിക്കാൻ വ്യാപാരികൾ തയാറായില്ല. സ​െൻററിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഒാേട്ടാ പാർക്കിങ് മാറ്റുന്നതിന് വ്യാപാരികൾ ഹൈകോടതിയിൽ നിന്ന് കഴിഞ്ഞ വർഷം വിധി സമ്പാദിച്ചിരുന്നു. എന്നാൽ, അധികൃതർ ഇത് നടപ്പാക്കിയില്ല. തുടർന്ന് കോടതിയലക്ഷ്യത്തിന് വീണ്ടും വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ ഒാേട്ടാ തൊഴിലാളികളും കക്ഷിചേർന്ന സാഹചര്യത്തിൽ കോടതി വിധിവരെട്ട എന്ന നിലപാടിലാണ് വ്യാപാരികൾ. തർക്കം പരിഹരിക്കാൻ ഗുരുവായൂർ എ.സി.പി പി. ശിവദാസാണ് യോഗം വിളിച്ചുചേർത്തത്. എന്നാൽ, ആർ.ടി.ഒ ഉദ്യോഗസ്ഥർ യോഗത്തിനെത്തിയില്ല. പഞ്ചായത്ത് സെക്രട്ടറിയും അവധിയിലായിരുന്നു. എ.സി.പി പി. ശിവദാസ്, സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി അഡീഷനൽ എസ്.െഎ ശിവദാസ്, പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ, ജൂനിയർ സൂപ്രണ്ട് ഇ.എ. വർഗീസ്, പഞ്ചായത്തംഗങ്ങളായ കെ. ദ്രൗപദി, വ്യാപാരി പ്രതിനിധികളായ ഒൗസേപ്പ് ഒാറിയോൺ, ബാബു ആൻറണി, എ.ജെ. വർഗീസ്, വിവിധ ഒാേട്ടാ തൊഴിലാളി യൂനിയൻ നേതാക്കൾ, തിരഞ്ഞെടുത്ത ഒാേട്ടാ തൊഴിലാളികൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.