പൊലീസ് വാട്സ്ആപ്പ്​ ഗ്രൂപ്പിൽ ഡി.ജി.പിക്ക് അസഭ്യം

തൃശൂർ: പൊലീസുകാർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താ‍നുള്ള തീരുമാനത്തിനെതിരെ പൊലീസ് വാട്സ്ആപ്പ് ഗ്ര‍ൂപ്പിൽ ഡി.ജി.പിക്ക് അസഭ്യം. തൃശൂർ നഗരാതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസറാണ് അസഭ്യം വിളിച്ചത്. തൃശൂർ സായുധസേന ക്യാമ്പിലെ പൊലീസുകാർ ഒന്നടങ്കം അംഗമായ 'സായുധസേന തൃശൂർ' വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അസഭ്യവർഷം. സി.ഐ മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെയുള്ളവർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിനെക്കുറ‍ിച്ചുള്ള പത്രവാർത്ത ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഈ വാർത്തക്ക് കീഴിൽ കമൻറ് ആയാണ് അസഭ്യം രേഖപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ഇതിനെ വിമർശിച്ചു. പൊലീസി​െൻറ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും ഉൾപ്പെടെ ആവർത്തിച്ച് നിർദേശിക്കുന്നതിനിടെയാണ് ഡി.ജി.പിക്കെതിരെ പൊലീസുകാര​െൻറ അസഭ്യ പ്രയോഗം. എന്നാൽ, ഫോണിലെ ഡിക്ഷണറി ഓൺ ചെയ്തതിനാൽ ടൈപ്പ് ചെയ്ത വാചകം അബദ്ധത്തിൽ മാറിയതാണെന്നും അസഭ്യമോ അനാവശ്യ പ്രയോഗമോ ആയിരുന്നില്ല നടത്തിയതെന്നുമാണ് പൊലീസുകാരൻ മേലുദ്യോഗസ്ഥരെ അറിയിച്ചത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.