ഇരിങ്ങാലക്കുട: ദലിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം . ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊണ്ട് വിടാന്‍ വന്ന കയ്പമംഗലം മുരിയാന്തോട് സ്വദേശി മുഹമ്മദാലിയുടെ കാറിെൻറ ചില്ലാണ് തകര്‍ന്നത്. ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി. ദീർഘദൂര സർവിസുകളുമായി കെ.എസ്.ആർ.ടി.സി തൃശൂർ: ഹർത്താൽ ദിനത്തിൽ ജനങ്ങളുടെ ആവശ്യമനുസരിച്ചുള്ള സർവിസാണ് കെ.എസ്.ആർ.ടി.സി നടത്തിയതെന്ന് ഡി.ടി.ഒ വി.എം. താജുദ്ദീൻ. കോട്ടയം, എറണാകുളം അടക്കമുള്ളയിടങ്ങളിലേക്ക് കൂടുതൽ യാത്രക്കാരുണ്ടായിരുന്നു. ഗ്രാമീണ മേഖലയിൽ യാത്രക്കാർ കുറവായിരുന്നു. മുരിയാന്തോടും, തളിക്കുളത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയുണ്ടായ ആക്രമണം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.