ചാലക്കുടി: കൊരട്ടി വാലുങ്ങാമുറിയില്‍ തേക്ക് മരത്തിന് മുകളില്‍ കുടുങ്ങിയ െതാഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മരംവെട്ടുകാരനായ മേലൂര്‍ പുഷ്പഗിരി സ്വദേശി മാനാടന്‍ ജോയിയാണ് കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വാലുങ്ങാമുറിയിലെ ചുരയ്ക്കന്‍ ജോർജിെൻറ പുരയിടത്തിലെ തേക്ക്മരം വെട്ടാൻ കയറിയതായിരുന്നു ജോയി. 30 അടി ഉയരത്തിൽ ശാഖകള്‍ വെട്ടുന്നതിനിടെ കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണു. തലയില്‍ പരിക്കേറ്റതോടെ ഇയാള്‍ തീരെ അവശനായി. വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയെങ്കിലും താഴെയിറക്കാന്‍ വഴി കണ്ടെത്തിയില്ല. തുടർന്ന് സഹായി മരത്തില്‍ കയറി താഴോട്ട് വീഴാതിരിക്കാന്‍ ജോയിയെ മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടു. ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി വലിയ കോണിെവച്ച് ഇയാളെ താഴെ എത്തിച്ചതോടെയാണ് കണ്ടുനിന്നവര്‍ക്ക് ശ്വാസം നേരെ വീണത്. ലീഡിങ് ഫയര്‍മാന്‍ ടി. സാബു, ഫയര്‍മാന്മാരായ അനില്‍മോഹന്‍, സുജിത്ത്, ബിജു, ദീപു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.