പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് ബസുടമകൾ

തൃശൂർ: ഹർത്താൽ ദിനത്തിൽ സർവിസ് നടത്തുന്നതിന് പൊലീസ് മതിയായ സംരക്ഷണം നൽകിയില്ലെന്നും നടന്നത് പൊലീസ് സ്പോൺസേഡ് ഹർത്താലായിരുന്നുവെന്നും ബസുടമകൾ. ഹർത്താലുമായി സഹകരിക്കില്ലെന്നും സർവിസ് നടത്തുമെന്നും ബസുടമകളുടെ സംഘടനകൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ ദിനത്തിൽ രാവിലെ സർവിസ് ആരംഭിച്ച സ്വകാര്യ ബസുകൾ ജില്ലയിലെ പലഭാഗത്തും സമരാനുകൂലികൾ തടഞ്ഞു. ശക്തൻനഗർ സ്റ്റാൻഡിലടക്കം സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പൊലീസ് മതിയായ സംരക്ഷണം നൽകാത്തതിനാൽ സർവിസ് നിർത്തിവെക്കേണ്ടി വന്നതായും ബസുടമകൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.