പൂരത്തിന് നഗരമൊരുങ്ങുന്നു; പാറമേക്കാവ് വിഭാഗത്തിെൻറ പന്തലിന് കാൽനാട്ടി

തൃശൂർ: നഗരം പൂരത്തിരക്കിലേക്ക് കടക്കുന്നു. പൂരം ആകർഷകമാക്കുന്ന നിലപ്പന്തലുകളുടെ നിർമാണത്തിന് തുടക്കമായി. പാറമേക്കാവ് വിഭാഗത്തി​െൻറ പന്തലിന് തിങ്കളാഴ്ച കാൽനാട്ടി. രാവിലെ പത്തോടെ പാറമേക്കാവ് മേൽക്കാവ് ക്ഷേത്രം മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭൂമി പൂജക്ക് ശേഷം ദേവസ്വം ഭാരവാഹികളും ദേശക്കാരും ചേർന്ന് പന്തലിന് കാലുയർത്തി. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതി മേനോൻ, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡൻറ് വി.എം. ശശി, ബൈജു എന്നിവർ പങ്കെടുത്തു. എടപ്പാൾ നാദം ബൈജുവിനാണ് പാറമേക്കാവ് വിഭാഗത്തി​െൻറ പന്തൽ നിർമാണത്തി​െൻറ ചുമതല. തിരുവമ്പാടി വിഭാഗത്തി​െൻറ പന്തലിന് വെള്ളിയാഴ്ച കാൽനാട്ടും. രാവിലെ ഏഴിന് നടുവിലാല്‍ പന്തലിനും 7.25-ന് നായ്ക്കനാല്‍ പന്തലിനും കാൽനാട്ടും. നടുവിലാലിൽ ചേറൂര്‍ മണികണ്ഠ​െൻറ നേതൃത്വത്തിലാണ് നിർമാണം. മിണാലൂര്‍ ചന്ദ്ര​െൻറ നേതൃത്വത്തിലാണ് നായ്ക്കനാലിലെ പന്തല്‍. 23ന് സാമ്പിള്‍ വെടിക്കെട്ടിന് മുമ്പെ മൂന്ന് പന്തലുകളുടെയും നിർമാണം പൂർത്തിയാകും. ഗതാഗത തടസ്സമുണ്ടാക്കാതെ, ഇരു വശങ്ങളിലൂടെയും വാഹനങ്ങള്‍ കടത്തിവിടാനാവുന്ന വിധത്തിലാണ് പന്തലുകളുടെ നിർമാണം. 25 തൊഴിലാളികളുടെ നേതൃത്വത്തിൽ രാപകലാണ് പന്തലുകളുടെ പ്രവൃത്തി. 25നാണ് പൂരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.