തൃശൂർ: ചാവക്കാട് കോടതി അങ്കണത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി, പാരാലീഗൽ വളൻറിയർമാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായ സേവന സന്നദ്ധരും സൽസ്വഭാവികളുമായവർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. പഞ്ചായത്തുകൾ, നഗരസഭ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ നിയമസഹായ ക്ലിനിക്കുകളിലും വയോജനങ്ങൾക്കിടയിലും നിയമസേവന പ്രവർത്തനം നടത്തണം. ചെയർമാൻ, താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, ചാവക്കാട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണമെന്ന് ചെയർമാനും ചാവക്കാട് സബ് ജഡ്ജുമായ കെ.എൻ.ഹരികുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.