ഗുരുവായൂർ: ചാവക്കാട് കൃഷി അസി. ഡയറക്ടറുടെ കീഴിലുള്ള ഗുരുവായൂർ, ചാവക്കാട്, പൂക്കോട്, തൈക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ, വടക്കേകാട്, കടപ്പുറം എന്നീ കൃഷി ഭവനുകളിലെ ഏറ്റവും നല്ല സമ്മിശ്ര കർഷകനെ ആത്മ കർഷക അവാർഡ് നൽകി ആദരിക്കുന്നു. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി, മണ്ണ് സംരക്ഷണം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 50 സെെൻറങ്കിലും കൃഷിയിടമുള്ള കർഷകർക്ക് അപേക്ഷിക്കാം. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അവസാന തീയതി ഒക്ടോബർ 15. വനിത സമ്മേളനം ഗുരുവായൂർ: ശ്രീനാരായണ ഗുരു സമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യൂനിയൻ സംഘടിപ്പിച്ച വനിത സമ്മേളനം ശ്രീനാരായണ പഠനശിബിരം രക്ഷാധികാരി പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. വനിത സംഘം പ്രസിഡൻറ് സുശീല കാർത്തികേയൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി പി.എ. സജീവൻ, ഇന്ദിരാദേവി, യമുന രവീന്ദ്രൻ, ശൈലജ കേശവൻ, പ്രിയദത്ത രാജൻ, കെ.കെ. രാജൻ, സി.എം. ഗോപി എന്നിവർ സംസാരിച്ചു. കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.