കൊടകര: അഖിലകേരള വിശ്വകര്‍മ മഹാസഭ മുകുന്ദപുരം താലൂക്ക് യൂനിയെൻറ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു. യൂനിയന്‍ പ്രസിഡൻറ് കെ.ജി. നാരായണന്‍ പതാക ഉയര്‍ത്തി. നിരവധി പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. പൊതുസമ്മേളനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് കെ.ജി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി കെ. ചന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. വാര്‍ഡ് മെംബര്‍ കെ.എസ്. ജോണ്‍സന്‍ വയോധികരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് മെംബര്‍ ജയശ്രീ, ബോര്‍ഡ് മെംബര്‍ കെ.കെ. വേണുഗോപാല്‍, ജഗദീഷ് കെ. ഗോപാല്‍, കെ.വി. ദിവാകരന്‍, എം.എസ്. രവി, ഷീബ മണി, ബിന്ദു ശശികുമാര്‍, ജിജി അരവിന്ദാക്ഷന്‍, രേഖ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.