വഴിവിളക്കുകൾ കേടായി; വഞ്ചിപ്പുര ബീച്ച് ഇരുട്ടിൽ

കയ്പമംഗലം: സോളാർ എൽ.ഇ.ഡി വിളക്ക് കേടായതോടെ വഞ്ചിപ്പുര ബീച്ച് പൂർണമായി ഇരുട്ടിൽ. എൻജിൻ വള്ളങ്ങളും മൂടുവെട്ടി വഞ്ചികളുമടക്കം നിരവധി മത്സ്യയാനങ്ങളുള്ള ബീച്ചാണ് വഞ്ചിപ്പുര. ചെറു മത്സ്യങ്ങൾ സമൃദ്ധമാകുന്ന സീസണാണിത്. എന്നാൽ, ഇരുട്ടുമൂലം പുലർച്ചെ വഞ്ചി തള്ളാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. നേരേത്ത ഉണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് രണ്ടര വർഷം മുേമ്പ കേടായിരുന്നു. മുറവിളികൾക്കൊടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സോളാർ എൽ.ഇ.ഡി വിളക്ക് സ്ഥാപിച്ചത്. സൗരോർജ പ്രചാരകരായ 'ഹൈകോൺ' ആണ് കരാറെടുത്തിരുന്നത്. ഉപ്പുകാറ്റുമൂലമാണ് വിളക്കി​െൻറ സാങ്കേതിക സംവിധാനം തകരാറിലായത്. രണ്ടാഴ്ച മുമ്പേ കേടായ സോളാർ ഇൻവെർട്ടർ നന്നാക്കാനായി കമ്പനി അധികൃതർ കൊണ്ടുപോയിട്ടുണ്ടെന്നും മഴ മാറുന്നതോടെ വിളക്ക് ശരിയാക്കുമെന്നാണ് അറിയിച്ചതെന്നും പഞ്ചായത്തംഗം പി.ടി. രാമചന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.