1)പൊലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കനോലി കാനാലിലേക്ക് ചാടി അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ആന്റണി. 2)പൊലീസ് പിടിയിലായ അനൂപ്
ചാവക്കാട്: കഞ്ചാവ് സംഘത്തെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. രണ്ടുപേർ പിടിയിൽ. രണ്ടുപേർ കനോലി കനാലിൽ ചാടി രക്ഷപ്പെട്ടു. തൃശൂർ ഡാൻസാഫ് സംഘവും ചാവക്കാട് പൊലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ വളഞ്ഞത്. തൃശൂരിൽനിന്ന് കഞ്ചാവ് സംഘത്തെ പിന്തുടർന്ന ഡാൻസാഫ് സംഘം ചാവക്കാട് പൊലീസിന്റെ സഹായത്തോടെ പുതിയ പാലത്തിനു മുകളിൽ വച്ചാണ് സംഘത്തിന്റെ കാർ വളഞ്ഞത്. ഇതോടെ കാർ നിർത്തി പ്രതികൾ കനോലി കനാലിലേക്ക് ചാടുകയായിരുന്നു.
ഒല്ലൂർ സ്വദേശിയായ അനൂപ്, തൃശൂർ സ്വദേശികളായ അക്ഷയ്, ടിന്റോ, കൊല്ലം സ്വദേശിയായ ആന്റണി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പൊലീസിൽനിന്ന് രക്ഷപ്പെടാനായി കനോലി കനാലിലേക്ക് ചാടിയതിനെ തുടർന്ന് തണ്ടല്ലിന് ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ആന്റണിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്ഷയ്, ടിന്റോ എന്നിവരാണ് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 21.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.