കിഴക്കേകോട്ടയിലെ ബേക്കറിയിൽ ഉണ്ടായ തീപിടുത്തം

ബേക്കറിയിൽ തീ പിടിത്തം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കിഴക്കേകോട്ടക്ക് സമീപം കോരപത്ത് ലൈനിലെ പാപ്പം കട എന്ന ബേക്കറിയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് കടക്ക് തീപിടിച്ചു. കട ഉടമക്കും രണ്ട് ജീവനക്കർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടമ ബാലു (53) ജീവനക്കാരായ വർഗീസ് (51) ശാന്ത (54) എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ 10 ഓടെയാണ് സിലിണ്ടറിൽ നിന്നും തീ പടർന്നത്.

അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഫർണീച്ചറുകൾ, ബേക്കറി ഉൽപന്നങ്ങൾ, ഫ്രിഡ്ജ് എന്നിവ കത്തി നശിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ എം.ജി. രാജേഷ് ഫയർ & റെസ്ക്യൂ ഓഫിസർ മാരായ ആർ. ശ്രീഹരി, സി.എസ്. സന്ദീപ്, വി. രമേശ്‌, രഞ്ജിത്ത് പാപച്ചൻ, പി.കെ. പ്രതീഷ്, വി.വി. ജിമോദ്, ട്രെയിനി ആയ സന്തു, സജീഷ്, ഹോം ഗാർഡ് അനീഷ് ആൽബിൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Fire breaks out at bakery; three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.