Posted On
date_range Updated On
date_range കലാമണ്ഡലം അവാർഡുകൾക്ക് അപേക്ഷിക്കാം
തൃശൂർ: കേരള കലാമണ്ഡലം 2016 ലെ അവാർഡുകൾക്കും ഫെലോഷിപ്പുകൾക്കുമുള്ള നാമനിർദേശം ക്ഷണിച്ചു. ഫെലോഷിപ്, കലാരത്നം, എം.കെ.കെ. നായർ പുരസ്കാരം, മുകുന്ദരാജ സ്മൃതി പുരസ്കാരം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, മദ്ദളം, ചുട്ടി, തിമില, നൃത്തം, തുള്ളൽ, കൂടിയാട്ടം, കലാഗ്രം, ഡോക്യുമെൻററി, ഡോ. വി.എസ്. ശർമ എൻഡോവ്മെൻറ്, യുവപ്രതിഭ അവാർഡ്, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ സ്മൃതി പുരത്കാരം, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെൻറ്, മികച്ച തുള്ളൽ കലാകാരനുള്ള ദിവാകരൻ നായർ സൗഗന്ധിക പുരസ്കാരം എന്നീ വിഭാഗങ്ങളിലേക്കാണ് നാമനിർദേശം ക്ഷണിക്കുന്നത്. വിശദ ബയോഡാറ്റ സഹിതം ഒക്ടോബർ അഞ്ചിനകം കലാമണ്ഡലത്തിൽ തപാൽ മുഖേന ലഭിക്കേണ്ടതാണ്. കലാഗ്രം, ഡോക്യുമെൻററി വിഭാഗങ്ങളിലേക്ക് ഗ്രത്തിേൻ്റയും ഡോക്യുമെൻററിയുടേയും പകർപ്പ് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.