Posted On
date_range Updated On
date_range ഗ്രന്ഥശാല ദിനാചരണം
ഏങ്ങണ്ടിയൂർ:- ഗ്രന്ഥശാല ദിനാചരണത്തിെൻറ ഭാഗമായി ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ചയും അക്ഷരദീപം തെളിക്കലും ഗ്രാമ പഞ്ചായത്തംഗം ഇർഷാദ് കെ.ചേറ്റുവ ഉദ്ഘാടനം ചെയ്തു. എസ്.എ. അസഫലിയുടെ എെൻറ ഫേസ്ബുക്ക് പോസ്റ്റുകൾ എന്ന ചെറുകഥ ശിവൻ കരാഞ്ചിറ പരിചയപ്പെടുത്തി. ഗ്രന്ഥശാല പ്രസിഡൻറ് എൻ.കെ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. കവി മണി സാരംഗി കവിത ചൊല്ലി. പുരുഷോത്തമൻ ദ്വീപിൽ, കെ.ആർ. രാജേഷ്, പി.പി. റൗഫ് ചേറ്റുവ, എൻ.ജി. പുഷ്പവേണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.