കാര്‍ വാങ്ങി മറിച്ച് വിറ്റ കേസില്‍ ഒരാള്‍ അറസ്​റ്റില്‍

കുന്നംകുളം: കാര്‍ വാടകക്ക് എടുത്ത് വിറ്റ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുപുറം നാലകത്ത് വീട്ടില്‍ റഫീക്കിനെയാണ് (41) എസ്.ഐ യു.കെ. ഷാജഹാന്‍, ജോയ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2016 ല്‍ തണ്ടിലം സ്വദേശിയായ അബൂബക്കറി​െൻറ കാര്‍ തൂവാനൂരിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് റഫീഖ് വാടകക്കെടുത്തിരുന്നു. പൊന്നാനിയിലുള്ളയാള്‍ക്ക് ഇത് വിറ്റെന്നാണ് പറയുന്നത്. അബൂബക്കറിന് കാര്‍ തിരിച്ച് കിട്ടാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. പൊന്നാനിയില്‍ അന്വേഷണം നടത്തിയെങ്കിലും വിറ്റെന്ന് പറയുന്ന കാര്‍ കണ്ടെത്താനായില്ല. ഗുരുവായൂര്‍, കണ്ടാണശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും റഫീഖിനെതിരെ സമാന വഞ്ചനാകേസുകളുണ്ട്. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍ ഇതേ രീതിയില്‍ വഞ്ചന നടത്തിയതിന് മുമ്പും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.