തൃശൂർ: ഓട്ടൻതുള്ളലിൽ ചേച്ചിയുടെ പാത പിന്തുടരുകയാണ് അഹ്റാർ ആമിനയെന്ന മിടുക്കി. സി.ബി.എസ്.ഇ ജില്ല കലോത്സവത്തിൽ പങ്കെടുത്ത ഏഴുപേരെ പിന്തള്ളിയാണ് നളചരിതം രണ്ടാം ഭാഗത്തിലൂടെ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിൽനിന്നെത്തിയ അഹ്റാർ താരമായത്. രണ്ടു വർഷം മുമ്പ് നളചരിതം ഒന്നാം ഭാഗം അവതരിപ്പിച്ച ജ്യേഷ്ഠത്തി അഹ്ലം ഫാത്തിമയും ഓട്ടൻതുള്ളലിൽ ഒന്നാമതെത്തിയിരുന്നു. പിതാവ് റഷീഖിെൻറയും മാതാവ് ഷെബിെൻറയും പ്രോത്സാഹനമാണ് കലയിൽ ഉയരങ്ങളിലേക്ക് കുതിക്കാൻ മറ്റെല്ലാ തടസ്സങ്ങളും ഇല്ലാതാക്കിയത്. ഹോളി ഗ്രേസ് അക്കാദമിക്ക് നേട്ടം തൃശൂർ: സി.ബി.എസ്.ഇ ജില്ല കലോത്സവത്തിൽ മാള ഹോളി ഗ്രേസ് അക്കാദമിക്ക് മികച്ച നേട്ടം. 600 പോയൻറ് നേടി ആറാം സ്ഥാനത്തെത്താൻ സ്കൂളിന് കഴിഞ്ഞു. ഭദ്ര നന്ദ (ഇംഗ്ലീഷ് പ്രസംഗം, നടോടിനൃത്തം), പ്രാർഥന മഹീബ് (മലയാളം പ്രസംഗം), ഗീതാഞ്ജലി ഉദയകുമാർ (ഹിന്ദി എക്സ്റ്റംബർ), ഭാവന എസ്. പൈ (ഇംഗ്ലീഷ് ആങ്കറിങ്), രോഹിത് എസ്. മേനോൻ (ഓടക്കുഴൽ), കെ.എസ്. തേജസ് കൃഷ്ണ (കർണാട്ടിക് ക്ലാസിക്കൽ മ്യൂസിക്), അശ്വിൻ ഗിരീഷ് (പെൻസിൽ രചന) എന്നിവർ ഒന്നാം സ്ഥാനവും ഹർഷ് വാസുദേവ് (സംസ്കൃതം പദ്യം ചൊല്ലൽ), ഭാവന എസ്. പൈ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), സംഘനൃത്തം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.