തൃശൂർ: 'ഇനി ഒന്നിച്ചിങ്ങനെ പറ്റില്ലല്ലോ...' പറഞ്ഞ് മുഴുമിക്കും മുേമ്പ കണ്ണീർ ധാരയായി ഒഴുകി. കൂട്ടുകാരും അധ്യാപകരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിൽ നിർത്താൻ ആ കുട്ടിക്കായില്ല. ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിക്കെത്തിയ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിലെ അമീഷ സലീമാണ് വേർപിരിയുന്നതിെൻറ വേദനയിൽ പൊട്ടിക്കരഞ്ഞത്. പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെ ഒന്നിച്ച് മാർഗംകളിച്ചത് ഇനി കഴിയില്ലല്ലോ എന്ന സങ്കടമാണ് കണ്ണുനീരായി ഒഴുകിയത്. എഴംഗ സംഘത്തിലെ മൂന്നുപേർ ഇൗ വർഷം സ്കൂൾ കലോത്സവത്തോട് വിടപറയും. എല്ലാ വർഷവും ആദ്യ സ്ഥാനങ്ങൾ നേടുന്ന മികച്ച ടീമിനൊപ്പം ഇനിയില്ലെന്ന വിഷമമാണ് അമീഷക്കൊപ്പം പാർവണക്കും പൂജക്കുമുള്ളത്. വിടവാങ്ങൽ മത്സരത്തിൽ രണ്ടാം സ്ഥാനമാണ് അമീഷക്കും സംഘത്തിനും ലഭിച്ചത്. നിഷ്നി, ആതിര, ആര്യ, നവമി എന്നിവരാണ് മറ്റ് അംഗങ്ങൾ. വേദികളിൽ മലയാള മയം തൃശൂർ: അശ്വതി, ഭരണി, കാർത്തിക.... വേദികളുടെ പേരുകൾ നീളുന്നു. സി.ബി.എസ്.ഇ ജില്ല കലോത്സവത്തിൽ വൈവിധ്യം നിറക്കുന്നതിെൻറ ഭാഗമായാണ് നക്ഷത്രങ്ങളുടെ പേരുകൾ വേദികളിൽ തെളിഞ്ഞത്. അശ്വതിയിൽ തുടങ്ങി ഉത്രട്ടാതി വരെ നീളുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനും സംഘാടകർ ശ്രമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.