പുനത്തിൽ ആധുനികതയുടെ അമരക്കാരൻ -സംസ്കാര സാഹിതി തൃശൂർ: മലയാള സാഹിത്യത്തിൽ ആധുനികതയുടെ അമരക്കാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് സംസ്കാര സാഹിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ജില്ല ചെയർമാൻ ഡോ. അജിതൻ മേനോത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ, എൽദോ പൂക്കുന്നേൽ, കെ.കെ. സീതാരാമൻ എന്നിവർ സംസാരിച്ചു. അമലയിൽ പക്ഷാഘാത ദിനാചരണം തൃശൂർ: അമല മെഡിക്കൽ കോളജിൽ ലോക പക്ഷാഘാത ദിനാചരണവും ബോധവത്കരണ സെമിനാറും നടന്നു. തൃശൂർ പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിൻറ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. തോമസ് വാഴക്കാല, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, ജനറൽ മെഡിസിൻ അസോസിയേറ്റ് പ്രഫസർ ഗീത പണിക്കർ, ന്യൂറോളജിസ്റ്റ് ഡോ. ജോ ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.