ഭാഷ പഠന പരിശോധകരെ നിയമിക്കണം -കെ.എ.എം.എ തൃശൂർ: എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഭാഷ പഠനമികവ് പരിശോധിച്ച് നടപടി സ്വീകരിക്കുന്ന പരിശോധകെൻറ (ഐ.എം.ഇ) തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഉടൻ നികത്തണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലെ ഭാഷാപഠനം നിരീക്ഷിക്കാൻ സംവിധാനമില്ലാത്തത് പഠനമികവിനെ ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ടി.ബി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.എം. ഉമ്മർ മുള്ളൂർക്കര, ടി.എസ്.എ. സലിം, റഹീം ഗുരുവായൂർ, സി. അബ്ദുൽമുനീർ, കെ.എം. സമദ്, ഇ.ഐ. മുജീബ്, കൊച്ചിൻ ശരീഫ്, ആത്തിഖ ബീവി, സി.എ. ജലീൽ, ടി. സംഗീത, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.