തൃശൂർ: ഇവൻറ് മാനേജ്മെൻറ് സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ഒാൾ കേരള ആവശ്യപ്പെട്ടു. പാലക്കാട് ജില്ല പ്രസിഡൻറ് കെ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജിനേഷ് ഗോപി സംഘടന റിപ്പോർട്ടും മധുസൂദനൻ പ്രവർത്തനരേഖയും അവതരിപ്പിച്ചു. ശിവാനന്ദൻ, അനിൽ തുമ്പയിൽ എന്നിവർ സംസാരിച്ചു. പി.എൻ. സുനിൽ നന്ദി പറഞ്ഞു. ഭാരവാഹികൾ: പ്രശാന്ത് തയ്യിൽ (പ്രസി), ലിജോ ജോസ് (സെക്ര), ശരത് ബാബു (ട്രഷ). വി.വി. രാഘവൻ അനുസ്മരണ സമ്മേളനം തൃശൂർ: സി.പി.ഐ നേതാവും മുന്‍ കൃഷി മന്ത്രിയുമായ വി.വി. രാഘവെൻറ 13-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടം ചെയ്തു. കെ.വി. വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. രാജേന്ദ്രന്‍, കെ.കെ. വത്സരാജ്, ടി.ആര്‍. രമേഷ്‌കുമാര്‍, അനിത രാധാകൃഷ്ണന്‍, പ്രഫ. സി. വിമല എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍ സ്വാഗതവും എം.ജി. നാരായണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.