ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താൻ നൂറംഗ സേന

തൃശൂര്‍: പൂങ്കുന്നം റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് വ്യാപകമായ ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താൻ കോർപറേഷ​െൻറ നൂറംഗ സേന ഞായറാഴ്ച രംഗത്തിറങ്ങും. 100 ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് പുകയില മിശ്രിതം തളിക്കൽ, ഉപ്പ് വിതറൽ, പാഴ്‌ച്ചെടികള്‍ വെട്ടൽ, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. രാവിലെ ഏഴിന് റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് മന്ത്രി വി.എസ്. സുനിൽ കുമാര്‍ ഉദ്ഘാടനം നിർവഹിക്കും. മേയര്‍ അജിത ജയരാജൻ, ഡെപ്യൂട്ടി മേയര്‍ വർഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാർ, റെസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായ തിരുവമ്പാടി മേഖലയിലെ വീടുകൾ കോർപറേഷൻ കൗൺസിലർമാർ സന്ദർശിച്ചു. ഒച്ചി​െൻറ വ്യാപനം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയൽ, സ്ഥിരം സമിതി ചെയർമാന്മാരായ ഫ്രാൻസിസ് ചാലിശേരി, ഷീന ചന്ദ്രൻ, ജേക്കബ് പുലിക്കോട്ടിൽ, കുട്ടി റാഫി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.