തൃശൂർ: കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസും ആഗോള കത്തോലിക്ക സഭ അധിപനായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയും ജോസഫ് മുണ്ടശേരിയും മലയാളത്തിെൻറ പ്രിയകവി വൈലോപ്പിള്ളിയും നഗരത്തിലേക്ക് 'വീണ്ടും എത്തുന്നു'. തൃശൂർ നഗരത്തിന് ഇവരുമായുള്ള ബന്ധത്തിെൻറ ഊഷ്മളത ഊട്ടിയുറപ്പിക്കാൻ കോർപറേഷനാണ് ഇവരുടെ പ്രതിമകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയത്. സ്ഥലം, ശിൽപി, ഫണ്ട് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഇ.എം.എസിെൻറ വേദപഠന കാലവും കോളജ് വിദ്യാഭ്യാസവും തൃശൂരിലായിരുന്നു. തൃശൂർ സന്ദർശിച്ച ആഗോള കത്തോലിക്ക സഭയുടെ ഏക പരമാധ്യക്ഷൻ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ്. മുൻ മുഖ്യമന്ത്രി സി. അച്യുത മേനോൻ, മന്ത്രിയായിരുന്ന എ.ആർ. മേനോൻ എന്നിവരുടെ പ്രതിമയും സ്ഥാപിക്കാൻ ശ്രമമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് പടിഞ്ഞാറെ കോട്ടയിൽ കെ. കരുണാകരെൻറ പ്രതിമ സ്ഥാപിച്ചിരുന്നു. ഇടത് ഭരണസമിതിയുടെ ഇത്തവണത്തെ ബജറ്റിൽ പ്രമുഖരുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. നയപരമായ തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഈ ഫയൽ എത്തി. പരിശോധന പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് തയാറാക്കി കൗൺസിലിലേക്ക് അയക്കാൻ ധാരണയായി. എന്നാൽ, പ്രതിമ സ്ഥാപിക്കുന്നത് രാഷ്ട്രീയ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കണ്ണംകുളങ്ങര റോഡിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ എന്ന് പേരിടാൻ ശിപാർശയുണ്ടായെങ്കിലും ബി.ജെ.പി പരസ്യമായി എതിർപ്പുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.