കൊടകര: ഗാന്ധിനഗര്‍ മൈതാനിയിൽ കണ്ടെത്തിയ നന്നങ്ങാടികള്‍ പരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ജീവനക്കാരെത്തി. നന്നങ്ങാടികള്‍ക്ക് മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മേല്‍മണ്ണ് ഒലിച്ചു പോയത് മൂലമാണ് നന്നങ്ങാടികള്‍ പ്രത്യക്ഷമായത്. പുരാതന കാലത്ത് ശവസംസ്‌കാരത്തിനായാണ് ഇവ ഉപയോഗിച്ചിരുന്നത്. ഈ ഭാഗത്ത് പണ്ടും നന്നങ്ങാടികള്‍ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ക്യുറേറ്റര്‍ കെ.വി. ശ്രീനാഥാണ് ആദ്യം എത്തിയത്. പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ മുനിയറയും അദ്ദേഹം സന്ദര്‍ശിച്ചു. വൈകീട്ടോടെ കേന്ദ്ര പുരാവസ്തു വകുപ്പിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് സ്മിത എസ്.കുമാര്‍, അസി. ആര്‍ക്കിയോളജിസ്്റ്റുകളായ ഗംഗാദേവി, റാണിമോള്‍, സര്‍വേയര്‍ എല്‍.രാഗേഷ് എന്നിവരും എത്തി. കൂടുതല്‍ പരിശോധനയും വിശദമായ പഠനവും ആവശ്യമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.