തൃശൂര്‍: നഗരത്തില്‍ നാല് കടകളിൽനിന്ന് പത്ത് ലക്ഷം രൂപ കവർന്നു. പോസ്റ്റ് ഓഫിസ് റോഡിലെ തുണി മൊത്തവിതരണക്കടയായ മഹാലക്ഷ്മി, ദേവീ സാരീസ് എന്നിവയിലും സണ്‍ ഇലട്രോണിക്‌സ്, ജി.എൻ.എ വാച്ച് കമ്പനി എന്നിവിടങ്ങളിലുമാണ് മോഷണം. മഹാലക്ഷ്മിയില്‍നിന്ന് എട്ടുലക്ഷവും ദേവീസാരീസില്‍നിന്ന് 1.30 ലക്ഷവും സണ്‍ഇലട്രോണിക്‌സില്‍നിന്ന് 10,000 രൂപയുമാണ് കവർന്നത്. കടകളുടെ ഷട്ടറിെൻറ പൂട്ട് തകര്‍ത്താണ് മോഷണം. മേശകളിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. നഗരത്തിൽ ഒരു മാസത്തിനിെട ഏഴാമത്തെ കവർച്ചയാണിത്. കഴിഞ്ഞയാഴ്ച സ്വരാജ് റൗണ്ടിൽ രണ്ട് കടകളിൽ മോഷണം നടന്നിരുന്നു. പോസ്റ്റോഫിസ് റോഡിൽ തന്നെ ഇലക്ട്രോണിക്സ് കടയിൽ ഈ മാസം ആദ്യം കവർച്ച നടന്നു. എപ്പോഴും യാത്രക്കാരും പൊലീസ് പട്രോളിങ്ങുമുള്ള പ്രദേശത്താണ് കവർച്ചയെന്നത് പൊലീസിനെ വലക്കുന്നു. നഗരത്തിലെ ഉറങ്ങാത്ത റോഡെന്ന വിശേഷണമുള്ളതാണ് പോസ്റ്റോഫിസ് റോഡ്. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. ചുമട്ടു തൊഴിലാളികളും പഴ വ്യാപാരികളും മുഴുവൻ സമയവും ഇവിടെ ഉണ്ടാകാറുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു കവർച്ച. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കവർച്ച നടന്ന മൂന്ന് കടകളിലും സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും രാത്രിയിൽ ഇവ പ്രവർത്തിപ്പിക്കാറില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഷോർട്ട് സർക്യൂട്ട് പോലുള്ള കാരണങ്ങളാൽ അഗ്നിബാധയുണ്ടായാൽ ഉണ്ടായേക്കാവുന്ന വൻ നഷ്ടം ഭയന്ന് കടയടക്കുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് പതിവെന്ന് വ്യാപാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ കടകളിൽ സി.സി.ടി.വി കാമറകൾ പ്രവർത്തിപ്പിക്കണമെന്ന് നിർദേശിച്ച് പൊലീസ് ജാഗ്രതാ പോസ്റ്ററുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണടച്ച് കാമറകൾ തൃശൂർ: മോഷണവും അപകടങ്ങളും പതിവാകുമ്പോൾ നഗരത്തിലെ പൊലീസിെൻറ നിരീക്ഷണ കാമറകൾ കണ്ണടച്ചിട്ട് മാസങ്ങളേറെയായി. കാമറകൾ സ്ഥാപിക്കാൻ പൊലീസ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അഞ്ച് കോടിയുടെ പദ്ധതി കോർപറേഷൻ ഒരുക്കിയെങ്കിലും ഇതിന് സമിതിയുണ്ടാക്കിയതല്ലാതെ മറ്റൊന്നും നടന്നില്ല. ആദ്യ യോഗത്തിൽ തന്നെ ഒരു കോടി രൂപ ചേംബർ ഓഫ് കോമേഴ്സ് കോർപറേഷന് കൈമാറിയെങ്കിലും നടപടികളുണ്ടായില്ല. തൃശൂർ നഗരത്തിൽ സ്ഥാപിച്ച 16 കാമറകളിൽ ആറെണ്ണവും കണ്ണടച്ചു. പ്രവർത്തിക്കുന്നവയാകട്ടെ വ്യക്തതയില്ലാത്ത ദൃശ്യങ്ങളാണ് നൽകുന്നത്. വി.ഐ.പികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടികൾ ദിനേന നടക്കുന്ന തെക്കേഗോപുരനടയിലേക്കുള്ള ജങ്ഷനിലെ കാമറ, പാറമേക്കാവ്, പോസ്റ്റോഫിസ് റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൊന്നും കാമറകൾ പ്രവർത്തിക്കുന്നില്ല. എം.ഒ റോഡിൽ സീബ്രലൈനിൽ അപകടമുണ്ടാവുന്നതും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും സി.സി.ടി.വി കാമറകളില്ലാത്തതിനാൽ പിടിക്കപ്പെടാതെ പോവുകയാണ്. നിലവിലുള്ള പത്ത് കാമറകൾ നിയമ ലംഘനം പകർത്തുന്നുണ്ടെങ്കിലും ഇവ പൊലീസ് കൺട്രോൾ റൂമിലെ സ്ക്രീനിൽ തെളിയുമ്പോൾ നിയമലംഘനം നടത്തിയയാളെ തിരിച്ചറിയാൻ കഴിയുന്നില്ല. അഞ്ചു കോടി െചലവിട്ട് ഇരുന്നൂറോളം അത്യാധുനിക കാമറകൾ സ്ഥാപിക്കുന്നതാണ് പൊലീസ് കോർപറേഷന് കൈമാറിയ പദ്ധതിയിലുള്ളത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് കോർപറേഷെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.