ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്​ അഞ്ച്​ പേർക്ക്​ പരിക്ക്​

ഒരുമനയൂർ: ദേശീയപാത 17 ൽ കെ.എസ്.ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ടാങ്കർ ലോറി ഡ്രൈവർ കോഴിക്കോട് കുന്ദമംഗലം കുറായിൽ മുഹമ്മദ് (52), ബസ് കണ്ടക്ടർ മഞ്ചേരി പെരുമ്പുള്ളി തൊടി ലുഖ്മാൻ (24), ബസ് ഡ്രൈവർ ദേശമംഗലം മുരളീധരൻ, ചെമ്മാടി മുന്നിയൂർ സെയ്തലവി (25), മുനാർ അപ്പാർട്ടുമ​െൻറിൽ ധന്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ ചാവക്കാട്-ചേറ്റുവ റോഡിലെ ഒറ്റതെങ്ങിലാണ് അപകടം. ഗുരുവായൂരിൽ നിന്ന് ആലപ്പുഴ, കായംകുളം ഭാഗത്തേക്ക് പോയ ബസിൽ അമിതവേഗതയിൽ വന്ന ടാങ്കർ ലോറി ഇടിച്ചതാണെന്ന് ബസ് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയിൽ കുറുകെ തിരിയുകയും ടാങ്കർ ലോറി ഇടത് വശത്തെ പറമ്പിലേക്കും ഇടിച്ചുതിരിഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഉൾറോഡുകളും ഗതാഗതക്കുരുക്കിലായതോടെ വാഹനങ്ങളും യാത്രക്കാരും വലഞ്ഞു. ചാവക്കാട് പൊലീസ് വാഹനങ്ങൾ നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.