വടക്കേക്കാട്: മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നത് ചെറുക്കാൻ തീരുമാനം. വടക്കേക്കാട് പഞ്ചായത്തിൽ കുത്തിവെപ്പ് 45 ശതമാനം മാത്രമായി കുറഞ്ഞ സാഹചര്യത്തിൽ നടന്ന മത-രാഷ്ട്രീയ പ്രതിനിധികളുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ആമിനു കരീം അധ്യക്ഷത വഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ രാജു പദ്ധതി വിശദീകരിച്ചു. ഡോക്ടർമാരായ ഖദീജാഫറ, ജോസഫ്, ഗ്രീഷ്മ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിദ്യാലയങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്ലാസ് നടത്തും. പള്ളികളിൽ ജുമുഅ നമസ്കാര ശേഷം പ്രതിരോധ സന്ദേശം വായിക്കും. മറ്റു ദേവാലയങ്ങളിലും ബോധവത്കരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.