തൃശൂർ: സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ ഉന്നത വിദ്യാഭ്യാസം താഴോട്ട് പോവുകയാണെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. മുണ്ടശേരി സ്മാരക സമിതി നടത്തിയ പ്രഫ. ജോസഫ് മുണ്ടശേരിയുടെ 40-ാം ചരമവാർഷികാചരണവും അവാർഡ് വിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്്റ്റ്യൻ അനുസ്മരണ പ്രഭാഷണവും അവാർഡ് വിതരണവും നടത്തി. സമിതി സെക്രട്ടറി ഡോ.തോളൂർ ശശിധരൻ, ജോ. സെക്രട്ടറി എസ്. അരുൺ, കെ.എം. സിദ്ധാർഥൻ, കുഞ്ഞുമോൾ വർഗീസ്, ജോസഫ് മുണ്ടശേരി, ചെങ്ങാലൂർ പെരുമാരാത്ത്, വസന്തൻ കിഴക്കൂടൻ എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് മാർച്ച് തൃശൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കർഷകർക്കും വിളകൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് പി.എ. ബാലൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ടി.പി. നൈനാൻ അധ്യക്ഷത വഹിച്ചു. രവി പോലുവളപ്പിൽ, വി.പി. കുഞ്ഞാലി, പി.യു. ചന്ദ്രശേഖരൻ, കെ.സി. അഭിലാഷ്, സി.വി. ജോസ് ശശീന്ദ്രൻ, പി.ജെ. ജോസഫ്, ബേബി, ജോൺസൺ, റോയ് തോമസ്, ജിഷ വാസു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.