മെഡിക്കൽ വിദ്യാർഥിയുടെ മരണം: ശക്തൻ സ്​റ്റാൻഡിൽ ബസുകളുടെ വേഗം നിയന്ത്രിക്കാൻ നടപടി തുടങ്ങി

തൃശൂര്‍: ശക്തന്‍ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ ബസുകളുടെ വേഗം നിയന്ത്രിക്കാൻ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ബസിടിച്ച് മെഡിക്കൽ വിദ്യാർഥി ജോസ് ബിനോ മരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. അസി. കമീഷണർ -പി. വാഹിദി​െൻറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്റ്റാൻഡിലെത്തി ബസ് ജീവനക്കാർക്ക് നിർദേശം നൽകി. അമിതവേഗത്തില്‍ വരുന്ന ബസുകള്‍ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ ഡിവൈഡർ സ്ഥാപിച്ചു. സീബ്രാലൈനിന് സമീപവും ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ട്. കുന്നംകുളം - ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ പ്രേവശിക്കുന്ന ഭാഗത്തേക്ക് യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകള്‍ കടക്കുന്നത് തടയാനും നടപടിയാരംഭിച്ചു. മാഞ്ഞ സീബ്രാലൈനുകള്‍ക്ക് പകരം പുതിയവ വരച്ചു തുടങ്ങി. ഇതിനിടെ, മെഡിക്കൽ വിദ്യാർഥിയുടെ മരണത്തിന് കാരണമായ ബസ് അപകടത്തിൽ പ്രതിഷേധിച്ച്, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിനെതിരെ ബോധവത്കരണവുമായി തൃശൂർ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നഗരത്തിലിറങ്ങി. ലഘുലേഖകൾ വിതരണം ചെയ്തു. അസി. കമീഷണർ പി. വാഹിദ് ഉദ്ഘാടനം നിർവഹിച്ചു. സുഗമവും അപകട രഹിതവുമായ ഗതാഗത സംവിധാനത്തിന് ബസ് ജീവനക്കാർ പ്രതിജ്ഞാബദ്ധരാകണമെന്ന് അസി. കമീഷണർ നിർദേശിച്ചു. എസ്.ഐമാരായ രാകേഷ് ഏലിയാൻ, എം.ജെ. ജിജോ, സ്റ്റേറ്റ് കമീഷണർ പ്രഫ. ഇ.സി. രാജൻ, ജില്ല സെക്രട്ടറി കെ.കെ. ശരത്കാന്ത്, സി.ഐ തോമസ്, ഇ.ജി. അജിത്, ജയ് പ്രശാന്ത്, വി.എസ്. ഡേവിഡ്, സെബിൻ ഡേവിസ്, അനുവിന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.