പാഠം ഒന്ന്​ മാലിന്യം

എരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിൽ യു.കെ.ജി വിദ്യാർഥികളുടെ ക്ലാസ് മുറിക്ക് സമീപം മാലിന്യം തള്ളുന്നു. അഴുകിയ ഭക്ഷണാവശിഷ്ടം ഉൾെപ്പടെയുള്ള മാലിന്യം ക്ലാസ് മുറിക്ക് സമീപം ചീഞ്ഞ് നാറുകയാണ്. ബന്ധപ്പെട്ടവർ പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിറമാല മഹോത്സവം 28ന് എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ നിറമാല മഹോത്സവം ഒക്ടോബർ 28ന് ആഘോഷിക്കും. നിറമാലയുടെ ഭാഗമായി ക്ഷേത്രത്തിൽ തിരുവനന്തപുരം ശ്രീ ഗോവിന്ദ സത് സംഘ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയ യജ്ഞം നടത്തും. ക്ഷേത്രം മേൽശാന്തി രഘൂത്തമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സംസ്കൃത പണ്ഡിത കെ. മാധവിക്കുട്ടി മേനോൻ യജ്ഞാചാര്യയാകും. രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ തുടരുന്ന യജ്ഞത്തിൽ പ്രഭാഷണങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഭിജിത്ത് വേലൂർ, ജോയൻറ് കൺവീനർ കുമാർ പാത്രമംഗലം എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.