പാർലമെൻറ്​​ചർച്ചയു​െട പേരിൽ ഒരു വിഷയത്തിൽ ഇടപെടാതിരിക്കാനാവില്ല –സുപ്രീംകോടതി

must ഏതുകാര്യത്തിലും ജനങ്ങളുെട അവകാശങ്ങൾ സംരക്ഷിക്കുകയാണ് പ്രധാനം ന്യൂഡൽഹി: പാർലമ​െൻറിൽ ചർച്ച നടക്കുന്നതി​െൻറ പേരിൽ ഏതെങ്കിലും വിഷയത്തിൽ ഇടപെടുന്നതിൽനിന്ന് വിട്ടുനിൽക്കാനാവില്ലെന്ന് സുപ്രീംകോടതി. ഏതുകാര്യത്തിലും ജനങ്ങളുെട അവകാശങ്ങൾ സംരക്ഷിക്കുകയാണ് പ്രധാനമെന്നും അതിനാൽ പാർലമ​െൻറ് പരിഗണിക്കുന്ന വിഷയങ്ങളിൽ ഇടപെടാമെന്നും കോടതി വ്യക്തമാക്കി. പാർലമ​െൻററി സമിതി റിപ്പോർട്ടുകൾ ജുഡീഷ്യൽ നടപടിക്രമങ്ങളിൽ തെളിവായി സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബെഞ്ച് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. സ്ത്രീകളിലെ സർവിക്കൽ കാൻസറിന് രണ്ടുകമ്പനികൾ നിർമിച്ച എച്ച്.പി.വി വാക്സിന് അനുമതി നൽകുന്നത് സംബന്ധിച്ച കേസിലെ ഹരജിക്കാർ, 2014 ഡിസംബർ 22ന് പാർലമ​െൻററി സ്റ്റാൻഡിങ് കമ്മിറ്റി പുറത്തുവിട്ട 81ാമത് റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി മുമ്പാകെ ഉന്നയിച്ചതിനെ തുടർന്നാണ് പാർലമ​െൻററി സമിതി റിപ്പോർട്ടുകൾ ജുഡീഷ്യൽ നടപടിക്രമങ്ങളിൽ തെളിവായി സ്വീകരിക്കുകയും റിപ്പോർട്ട് കോടതി പരിശോധിക്കുകയും ചെയ്യാമോ എന്ന വിഷയമുണ്ടായത്. ചില മരുന്നു കമ്പനികൾ വിവാദമായ എച്ച്.പി.വി വാക്സി​െൻറ പരീക്ഷണം നടത്തുന്നതായി റിേപ്പാർട്ടിൽ പറയുന്നുണ്ട്. പാർലമ​െൻററിസമിതിയുടെ ഏതെങ്കിലും റിപ്പോർട്ട് കോടതി സൂക്ഷ്മമായി പരിശോധിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നത് പാർലമ​െൻറി​െൻറ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനപ്രകാരമുള്ള അധികാരവിഭജനത്തി​െൻറ ലംഘനവുമാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. സമിതി റിപ്പോർട്ടുകൾ പാർലമ​െൻറ് പ്രവർത്തനത്തിന് അനിവാര്യമാണെന്നും ഇത് നിയമനിർമാണത്തിൽ പാർലമ​െൻറിനും നയങ്ങൾ രൂപപ്പെടുത്തുന്നതിൽ എക്സിക്യൂട്ടിവിനും മാർഗനിർദേശം നൽകാനാണെന്നും വേണുഗോപാൽ പറഞ്ഞു. അതിനാൽ എന്ത് ആവശ്യത്തിനായാലും സമിതിറിപ്പോർട്ടുകൾ കോടതി സൂക്ഷ്മമായി പരിശോധിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നത് പാർലമ​െൻറി​െൻറ അവകാശലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിന് മറുപടി നൽകിയ ഭരണഘടനബെഞ്ച്, ഒരു വിഷയം പാർലമ​െൻറ് ചർച്ച ചെയ്താലും കോടതിയുടെ പരിഗണനാധികാരങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ''പാർലമ​െൻറ് ചർച്ചയുടെ പേരിൽ മാത്രം ഒരു വിഷയത്തിൽനിന്ന് കോടതിക്ക് വിട്ടുനിൽക്കാനാവില്ല. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കും. വിഷയം പാർലമ​െൻറ് ചർച്ച ചെയ്തതാണെന്ന് പറഞ്ഞ് കോടതിയോട് വിട്ടുനിൽക്കാൻ ആവശ്യപ്പെടാനാവില്ല. കോടതിക്ക് അങ്ങനെ ചെയ്യാനും സാധിക്കില്ല'' ഭരണഘടനബെഞ്ച് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.